ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സിനെ തിരഞ്ഞ് കാമുകന്‍, ഇതറിഞ്ഞ പെണ്‍കുട്ടി തകര്‍ന്നു

കോതമംഗലം: റമീസിന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ വിവരം കിട്ടിയതാണ് കോതമംഗലത്ത് ജീവനൊടുക്കിയ ടിടിസി വിദ്യാര്‍ഥിനിക്കു താങ്ങാനാവാതെ പോയതെന്ന വിവരം പുറത്തു വരുന്നു. ഇതേ തുടര്‍ന്നാണ് റമീസും സുഹൃത്ത് സഹദും കൂടി പെണ്‍കുട്ടിയെ റമീസിന്റെ വീട്ടില്‍ തടങ്കലില്‍ വയ്ക്കുകയും ശാരീരിക-മാനസിക പീഢനങ്ങള്‍ക്കു വിധേയയാക്കുകയും ചെയ്തത്. റമീസിന്റെ ഉപ്പയും ഉമ്മയും ഇക്കാര്യങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നത്.
റമീസിന്റെയും പെണ്‍കുട്ടിയുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ലിങ്ക് ചെയ്തിരുന്നതാണ്. പെണ്‍കുട്ടിയെ ഓണ്‍ലൈനില്‍ നിരീക്ഷിക്കാന്‍ റമീസ് ചെയ്ത ഇക്കാര്യം റമീസിനു തന്നെ പിന്നീട് വിനയായി മാറുകയായിരുന്നു. പെണ്‍കുട്ടി ഒരിക്കല്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ കാണുന്നത് ‘ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ്’ എന്നു റമീസ് സെര്‍ച്ച് ചെയ്തിരിക്കുന്നതാണ്. സെര്‍ച്ച് റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൊക്കേഷന്‍ സെര്‍ച്ച് ചെയ്യുകയും അവിടെ റമീസ് പോകുകയും ചെയ്തത് പെണ്‍കുട്ടി അറിഞ്ഞു. ഇതോടെ റമീസിന്റെ മാതാപിതാക്കളെ ഇക്കാര്യം ഏറെ വ്യസനത്തോടെ പെണ്‍കുട്ടി അറിയിക്കുകയുണ്ടായി.
ഇതു കേട്ടതും ഉപ്പ റമീസിനെ തല്ലുകയും വീട്ടില്‍ പ്രശ്‌നമുണ്ടാകുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മതം മാറ്റം എന്ന ആശയത്തില്‍ നിന്നു പെണ്‍കുട്ടി പിന്നിലേക്കു പോകുന്നത്. ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്യണം, പിന്നീട് മതം മാറ്റമാകാമെന്ന നിലപാടിലേക്ക് അവളെത്തിയതോടെയാണ് റമീസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വരുന്നതും സ്വന്തം വീട്ടില്‍ തടങ്കലില്‍ വയ്ക്കുന്നതും. പൊന്നാനിയിലേക്ക് മതപഠനത്തിനായി ബലമായി കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അതു നടക്കാതെ വന്നതോടെ പെണ്‍കുട്ടിയോട് പോയി ചാകാന്‍ പറഞ്ഞു സന്ദേശമയച്ചു. ഇത്രയുമായപ്പോഴാണ് അവര്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കിയത്.