ലണ്ടന്‍: ഒരു മകന്റെ അതിമോഹം അവനു തന്നെ കുരുക്കായി മാറിയതിന്റെ കാര്യമാണ് ലണ്ടന്‍ എയര്‍വെയ്‌സ് പറയുന്നത്. മോഹം അതിമോഹമായതോടെ അതു സങ്കടകാരണമാകുകയും ചെയ്തു. കാരണം അതിമോഹത്തിന്റെ പേരില്‍ കൈയിലെത്തിയത് പൈലറ്റ് പണിയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ ഉത്തരവാണ്.
താന്‍ വിമാനം പറത്തുന്നത് യാത്രക്കാരായി കയറിയിരുന്ന മാതാപിതാക്കള്‍ കാണുന്നതിനു വേണ്ടിയാണ് ഇയാള്‍ കോക്ക്പിറ്റിന്റെ വാതില്‍ തുറന്നിട്ടത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്നു ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. 2001 സെപ്റ്റംബറിലെ ഭീകരാക്രമണം കഴിഞ്ഞതിനു ശേഷം ഒരു വിമാനത്തിലും യാത്രയ്ക്കിടയില്‍ കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ പാടില്ലാത്തതാണ്. ഈ നിയമം പൈലറ്റ് ലംഘിക്കുന്നതു കണ്ടതോടെ മറ്റുയാത്രക്കാരും മറ്റു ജീവനക്കാരും പരിഭ്രാന്തരായി. അപ്പോള്‍ തന്നെ വിവരം ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ എത്തി. ഫലമോ ന്യൂയോര്‍ക്കില്‍ ലാന്‍ഡ് ചെയ്തതും പൈലറ്റിനെ പണിയില്‍ നിന്നു മാറ്റി. തിരികെയുള്ള ഫ്‌ളൈറ്റ് റദ്ദാക്കുകയും ചെയ്തു. ഇതുവഴി പെരുവഴിയിലായത് മടക്കഫ്‌ളൈറ്റില്‍ യാത്രയ്ക്ക് ബുക്ക് ചെയ്തിരുന്ന യാത്രക്കാരാണ്.
മകന്‍ വിമാനം പറത്തുകയും മാതാപിതാക്കള്‍ യാത്രികരാവുകയും ചെയ്താല്‍ ഇങ്ങനെയാകാമോ
