പാക്കിസ്ഥാനില്‍ പെരുമഴ തുടരുന്നു, കണ്ണീര്‍ തോരുന്നില്ല, ഇതുവരെ 327 മരണം

പെഷാവര്‍: മിന്നല്‍ പ്രളയം നാശം വിതച്ച പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 327 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 13 പേര്‍ കുട്ടികളാണ്. ഒട്ടനവധിയാള്‍ക്കാരെ കാണാതായിട്ടുണ്ടെങ്കിലും കൃത്യമായ സംഖ്യ കണക്കാക്കിയിട്ടില്ല. 23 പേരാണ് പരിക്കുകളുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. നൂറോളം വീടുകള്‍ തകര്‍ന്നിട്ടുമുണ്ട്. ഇപ്പോഴും കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതേ രീതിയില്‍ ഓഗസ്റ്റ് 21 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.