ഇതോ പുതിയ വൈബ്, കൊലയിലൂടെ അറപ്പ് തീര്‍ന്ന് പുതിയ ക്രൈമുകളിലേക്ക്

കണ്ണൂര്‍: കൊടിസുനിയുടെയും അര്‍ജുന്‍ ആയങ്കിയുടെയും വഴി തിരഞ്ഞെടുക്കാന്‍ അതേ പശ്ചാത്തലത്തില്‍ നിന്നു പുതുമുഖങ്ങള്‍ വന്നാലോ. അതാണ് കെ. സഞ്ജയ് എംഡിഎംഎയുമായി ഞായറാഴ്ച അറസ്റ്റിലായപ്പോള്‍ തെളിയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ വധിച്ച കേസില്‍ ആറാം പ്രതിയാണ് സഞ്ജയ്. കൊലപാതകക്കേസിന്റെ നടപടികള്‍ പുരോഗമിക്കെ പണമുണ്ടാക്കാനുള്ള മറ്റു ക്രിമിനല്‍ പരിപാടികള്‍ വിജയകരമായി നടപ്പാക്കുന്നത്.
സഞ്ജയിനൊപ്പം ഒരു യുവതിയുള്‍പ്പെടെ അഞ്ചുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. പാലയോട് സ്വദേശി മജ്‌നാസ്, ഏച്ചൂര്‍ സ്വദേശിനി രജിത രമേശന്‍, ആദികടലായി സ്വദേശി മുഹമ്മദ് റനീസ്, ചെമ്പിലോട് സ്വദേശി സഹദ് എന്നിവരാണ് സിറ്റി ഡാന്‍സാഫ് ടീമിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 27.82 ഗ്രാം എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, സിപ് ലോക്ക് കവറുകള്‍ എന്നിവ പിടിച്ചെടുത്തു. ചാലോടുള്ള ഒരു ഹോട്ടലില്‍ നിന്നാണിവര്‍ പോലീസിന്റെ പിടിയിലായത്.