അവിഹിതം ആരോപിച്ച് മകന്റെ ‘കോടതി’ അമ്മയ്ക്ക് വിധിച്ചത് ബലാല്‍സംഗ ശിക്ഷ

ന്യൂഡല്‍ഹി: പണ്ടെന്നോ അമ്മയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി ആരോപിച്ച് അറുപത്തഞ്ചുകാരിയായ അമ്മയെ നാല്‍പതുകാരന്‍ മകന്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു പകരം വീട്ടി. രണ്ടു തവണയാണ് ‘ശിക്ഷ’ നടപ്പാക്കിയത്. ആദ്യ തവണ മകനോടു ക്ഷമിച്ച അമ്മ രണ്ടാം തവണയുമായപ്പോള്‍ മകളെ കൂട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തി. മകന്‍ അപ്പോള്‍ തന്നെ അകത്തായി. ഡല്‍ഹി ഹൗസ്ബാസിയിലാണ് സംഭവം.
പ്രതിയുടെ പിതാവ് ഗവണ്‍മെന്റ് ജീവനക്കാരനായിരുന്നു. മകനും മകള്‍ക്കുമൊപ്പമാണ് ഇയാളും ഭാര്യയും താമസിക്കുന്നത്. ആ മകനാണ് ക്രൂര കൃത്യം അമ്മയോടു ചെയ്തത്. ആദ്യ തവണ ബലാല്‍സംഗം കഴിഞ്ഞപ്പോള്‍ അമ്മ ജീവരക്ഷാര്‍ഥം വീടുവിട്ടിറങ്ങി വിവാഹിതയായി മാറിത്താമസിക്കുന്ന മൂത്ത മകള്‍ക്കൊപ്പം പോയി. കഴിഞ്ഞ ദിവസം തിരികെ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് മകന്റെ പ്രതികാരം തീര്‍ന്നില്ലെന്നു മനസിലായത്. രണ്ടാമതൊരിക്കല്‍ കൂടി ബലാല്‍സംഗത്തിന് ഇരയായതോടെ ഇളയ മകളെ കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.