പാലക്കാട്: തമിഴ്‌നാട് കേരള അതിര്‍ത്തിയില്‍ വാളയാറില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു യുവതികള്‍ മരിച്ചു. വട്ടപ്പാറയിലെ ചെക്ക്‌പോസ്റ്റിനു സമീപമായിരുന്നു അപകടം. ഏഴുപേര്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ ഇന്നു രാവിലെയാണ് അപകടത്തില്‍ പെട്ടത്. വണ്ടിയോടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നു പോലീസ് പറയുന്നു. മരിച്ചവരുടെ പേരുകള്‍ മലര്‍, ലാവണ്യ എന്നിങ്ങനെയാണെന്ന് അറിവായിട്ടുണ്ട്. ചെന്നൈ പെരുമ്പം സ്വദേശികളാണിവര്‍. കാറിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.
കൊച്ചി കാക്കനാട്ട് കുട്ടികളുടെ മത്സരത്തിനു പോയ ശേഷം തമിഴ്‌നാട്ടിലെ വീട്ടിലേക്കു മടങ്ങുകയായിരുന്ന രണ്ടു കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു കാറിലെ യാത്രക്കാര്‍. പരിക്കേറ്റവരെ ആദ്യം പാലക്കാട്ടെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോയമ്പത്തൂരിലേക്കു മാറ്റി. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്നു പോയ കാറില്‍ നിന്ന് പരിക്കേറ്റവരെയും മരിച്ചവരെയും വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രണ്ടു പുരുഷന്മാരും അവരുടെ ഭാര്യമാരും മൂന്നു കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്.
വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു യുവതികള്‍ മരിച്ചു
