സിഡ്നി: പ്രവാസികളുടെയൊക്കെ മനസില്‍ ആശങ്ക വളര്‍ത്തിക്കൊണ്ട് ഓഗസ്റ്റ് 31 അടുത്തു വരികയാണ്. മണ്ണിന്റെ മക്കള്‍ വാദം പോലെ പ്രവാസികള്‍ക്കെതിരേ നിലപാട് എടുക്കുന്ന കടുത്ത ആശയക്കാരുടെ സംഘടനകള്‍ കുടിയേറ്റ വിരുദ്ധ റാലി ഓഗസ്റ്റ് 31 നു നടത്തുന്നതാണ് അശാന്തി വിതയ്ക്കുന്നത്. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയെത്തിയവര്ക്കെതിരേ പ്രതിഷേധം ഉയരുന്നതിന്റെ തുടര്‍ച്ചയാണിത്.
ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടേയിരിക്കുന്നു. മലയാളിയായ അശ്വതി കെ എസ് എന്ന യുവതിയുടെ ഫേസ്ബുക്ക് റീലിന് നല്ല റീച്ചാണ് കിട്ടുന്നത്.
ഓഗസ്റ്റ് 31നു നടക്കുന്ന റാലിയുടെ പ്രധാന കാരണം ഇമിഗ്രേഷന്‍ നടക്കുന്നതു കാരണം ഓസ്ട്രേലിയയില്‍ ജീവിതച്ചെലവു കൂടുന്നു, വീടു കിട്ടാന്‍ ബുദ്ധിമുട്ടാകുന്നു എന്നതൊക്കെയാണെന്ന് അശ്വതി തന്റെ റീലില്‍ പറയുന്നു. ഈ റാലിയില്‍ അതിക്രമങ്ങള്‍ പോലും പ്രതീക്ഷിക്കാമെന്നതിനാല്‍ എല്ലാവരും അന്നേ ദിവസം കഴിവതും ജാഗ്രത പുലര്‍ത്തണമെന്നും വീടിനുള്ളില്‍ തന്നെ കഴിയുന്നതായിരിക്കും നല്ലതെന്നും മുന്നറിയിപ്പു നല്കുന്നു. അശ്വതിയുടെ റീലിന്റെ ലിങ്ക് https://www.facebook.com/reel/638643615496955
‘മണ്ണിന്റെ മക്കള്‍’ വാദികള്‍ ഓഗസ്റ്റ് 31ന് റാലിക്ക്, കണ്ടറിയണം എന്താകുമെന്ന്
