ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് ആശംസകളുമായി ആന്തണി അല്‍ബനീസി

സിഡ്‌നി: ഇന്ത്യ 79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി ഓസ്‌ട്രേലിയയിലും ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. ‘നെഹ്‌റുവിന്റെ ഭാഷയില്‍ കാലം നിശ്ചയിച്ചു വച്ച അന്നത്തെ അസാധാരണ പാതിര’ യക്കു ശേഷം രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചു. ദീര്‍ഘകാലമായുള്ള ഓസ്‌ട്രേലിയയുടെ ഉറച്ച സുഹൃദ് രാജ്യമെന്ന നിലയില്‍ ഈ അവസരത്തില്‍ എല്ലാ ഇന്ത്യകാര്‍ക്കും അഭിനന്ദനങ്ങള്‍.
ഒസ്‌ട്രേലിയ-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിന്റെ അഞ്ചാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. ഈ പരസ്പര സഹകരണത്തിലൂടെ നേടിയ നേട്ടങ്ങളില്‍ അഭിമാനിക്കുന്നതായും അല്‍ബനീസി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.