തിരുവനന്തപുരം: റീല്‍സിന്റെ മറവില്‍ ആരാധികമാരെ കണ്ടെത്തുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്ന യുവാവ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായി. വിഴിഞ്ഞം സ്വദേശിയായ ജീവനാണ് അറസ്റ്റിലായത്. സ്‌പോര്‍ട്‌സ് ബൈക്കില്‍ സാഹസികമായി ചെത്തിപ്പറക്കുകയും അതിന്റെയൊക്കെ വീഡിയോ എടുത്ത് തുരുതുരാ റീല്‍സാക്കുകയും ചെയ്തായിരുന്നു ഇയാള്‍ ആരാധികമാര്‍ക്ക് വലയൊരുക്കിയിരുന്നത്. റീല്‍സ് കണ്ട് ബന്ധപ്പെടുന്ന പെണ്‍കുട്ടികളുമായി അതിവേഗം ബന്ധം സ്ഥാപിക്കാന്‍ ഈ പത്തൊമ്പതുകാരന്‍ സമര്‍ഥനായിരുന്നു. ഇങ്ങനെ കൂടെ കൂട്ടിയ ഒരു പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് പീഢിപ്പിച്ചതാണ് കേസിലെത്തിയത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ് വിഴിഞ്ഞം എസ്എച്ച്ഒ ആര്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
വിഴിഞ്ഞത്തെ റീല്‍സ്‌മോന്‍ പിടിയില്‍, ചെയ്ത പണി അറിയണ്ടേ
