ന്യൂഡല്‍ഹി: പ്രധാനമന്ത്രി പറഞ്ഞതു പോലെ നടക്കുകയാണെങ്കില്‍ ദീപാവലി സമ്മാനമായി ഇന്ത്യക്കാര്‍ക്ക് വിലക്കുറവ് പ്രതീക്ഷിക്കാമോ. ചുരുങ്ങിയപക്ഷം ദീപാവലി വരെയെങ്കിലും കാത്തിരിക്കാം. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇന്നു പ്രധാനമന്ത്രി ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. പരിഷ്‌കരിക്കും എന്നല്ലാതെ എത്രകണ്ട് പരിഷ്‌കരിക്കുമെന്നു പറഞ്ഞിട്ടില്ലാത്തതിനാല്‍ അമിത പ്രതീക്ഷ വേണ്ടെന്ന സൂചനയാണ് വിപണി വൃത്തങ്ങള്‍ തരുന്നത്. രാജ്യത്ത് ജിഎസ്ടി ഏര്‍പ്പെടുത്തിക്കഴിഞ്ഞ് ഇതുവരെ കാര്യമായ വിലക്കുറവ് വരുന്ന പരിഷ്‌കരണമൊന്നും നടന്നിട്ടുമില്ല.
സാധാരണക്കാര്‍ക്കു പ്രയോജനപ്രദമായിരിക്കും ഇത്തവണത്തെ പരിഷ്‌കരണം എന്നു പ്രധാനമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രസ്റ്റീജ് പോരാട്ടമായതുകൊണ്ടും രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക വിവാദം പലയിടത്തും ഏശാന്‍ തുടങ്ങിയതുകൊണ്ടും ഇത്തവണ മാറ്റമുണ്ടാകുമെന്നു കരുതുന്നവരുമുണ്ട്. പുതിയ സംവിധാനം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
ജിഎസ്ടിയെ തളയ്ക്കാന്‍ മോദി തയാറാകുമോ, ദീപാവലി സമ്മാനം കാത്തിരിക്കണോ
