ടോളില്‍ കേന്ദ്രം കരുതിയിട്ടുണ്ട് സ്വാതന്ത്ര്യദിന സമ്മാനം. അറിയണ്ടേ

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വാതന്ത്ര്യദിന സമ്മാനം നാളെ മുതല്‍ ഓരോ ടോള്‍പ്ലാസയില്‍ നിന്നും ലഭിക്കും. നടുവൊടിക്കുന്ന ടോള്‍ ചാര്‍ജു കൂടാതെ ടോള്‍ഗേറ്റ് കടക്കാമെന്നതു തന്നെ സമ്മാനം. നേരത്തെ തന്നെ പ്രഖ്യാപിച്ച വാര്‍ഷിക ടോള്‍ നിലവില്‍ വരുന്നത് സ്വാതന്ത്ര്യദിനമായ നാളെയാണ്. ഇതോടെ ഓരോ യാത്രയ്ക്കും ആവശ്യമായി വരുന്ന ടോള്‍ ചാര്‍ജ് പതിനഞ്ചു രൂപയായി കുറയും. കാര്‍, വാന്‍, ജീപ്പ് തുടങ്ങിയ എല്ലാ ചെറു സ്വകാര്യ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് മുഖേന ഇതിന്റെ പ്രയോജനം കിട്ടും. ഒരു വര്‍ഷത്തേക്ക് ആകെ കൊടുക്കേണ്ടത് 3000 രൂപ മാത്രം. ഈ തുകയ്ക്ക് ഒന്നുകില്‍ 200 തവണ ടോള്‍ ഗേറ്റ് കടക്കാം അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാം. ഇരുനൂറു തവണ യാത്ര ചെയ്യുന്നൊരാള്‍ക്ക് ഒരു .യാത്രയ്ക്ക് ചെലവാകുന്നത് പതിനഞ്ചു രൂപ മാത്രം. നിലവിലെ ഫാസ്ടാഗ് തന്നെ വാര്‍ഷിക ഫാസ്ടാഗായി റീചാര്‍ജ് ചെയ്യാന്‍ പറ്റും. ഇതിനുള്ള സൗകര്യം രാജ്മാര്‍ഗ് യാത്ര ആപ്പിലും NHAI/MoRTH വെബ്‌സൈറ്റിലും ലഭിക്കും.