അബുദാബി: ഓണം പൊളിയാക്കാന്‍ ഗള്‍ഫിലെ പ്രവാസികള്‍ ഒരുങ്ങിക്കോളൂ. വെറും 4750 രൂപയ്ക്ക് (200 ദിര്‍ഹത്തിന്) നാട്ടിലെത്താന്‍ വണ്ടി റെഡി. അല്‍ഹിന്ദ് ട്രാവല്‍സ് ഓണക്കാലത്തേക്ക് മാത്രമായി സ്‌പെഷല്‍ ഫ്‌ളൈറ്റ് പറത്തുന്നു. 40 കിലോ ബാഗേജും ഏഴു കിലോ ഹാന്‍ഡ് ബാഗേജും ഉള്‍പ്പെടുന്ന പാക്കേജിനാണ് ഈ റേറ്റ്.
ഫുജൈറയില്‍ നിന്ന് കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയാണ് അല്‍ഹിന്ദ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ നിന്നു ഫുജൈറയിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അല്‍ഹിന്ദ് ഓപ്പറേഷന്‍സ് വിഭാഗം മേധാവി അരുണ്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ഗള്‍ഫില്‍ സെപ്റ്റംബര്‍ ആദ്യവാരം സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മറ്റു വിമാന കമ്പനികള്‍ ടിക്കറ്റ് കുത്തനെ കൂട്ടിയതിനു ബദലായും അല്‍ഹിന്ദ് യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. ഒരു ടിക്കറ്റിന് 999 ദിര്‍ഹം (23800 രൂപ) മാത്രം മതിയാകും ടിക്കറ്റിന്. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ബാഗേജിനു പുറമെ 30 കിലോ ബാഗേജാണ് അനുവദിക്കുക.
ഓണം പൊളിക്കാന്‍ റെഡിയായിക്കോളൂ, വിമാനം ഇതാ തയ്യാര്‍
