അഡലെയ്ഡ്: അഞ്ചാംപനി(മീസില്‍സ്)യുടെ വ്യാപനത്തിനെതിരേ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് ദക്ഷിണ ഓസ്ട്രേലിയ പ്രദേശത്തുള്ളവരോടെല്ലാം ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. പകര്‍ച്ചവ്യാധിയുടെ വൈറസ് ബാലിയില്‍ നിന്നു തിരികെ അഡലെയ്ഡിലെത്തിയ ഒരാളില്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മുന്നറിയിപ്പ്. വേണ്ടത്ര തവണ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്തവരും രോഗസാധ്യതാ മേഖലകള്‍ അടുത്തയിടെ സന്ദര്‍ശിച്ചിട്ടുള്ളവരും അങ്ങേയറ്റത്തെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രത്യേകം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഇനിവരുന്ന ഏതാനും ആഴ്ച സ്വന്തം ആരോഗ്യാവസ്ഥ പ്രത്യേകം നിരീക്ഷിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
പനി, ചുമ, മൂക്കൊലിപ്പ്, കണ്ണിനു തടിപ്പ് എന്നിവയോടെയായിരിക്കും ഈ പകര്‍ച്ചവ്യാധിയുടെ തുടക്കം. രണ്ടാം ഘട്ടമായി ശരീരത്തില്‍ ശിരസു മുതല്‍ താഴേക്ക് കുമിളകള്‍ രൂപപ്പെടും. ഇത്രയും ലക്ഷണങ്ങള്‍ ഗുരുതരമായാല്‍ ന്യുമോണിയ, എന്‍സഫലൈറ്റിസ് എന്നിവയിലേക്കു വളരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോഗ്യ വകുപ്പ് അറിയിക്കുന്നു. രോഗ ലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്.
അഞ്ചാംപനി വന്നേക്കാം ജാഗ്രതാ മുന്നറിയിപ്പ്

