താപാഘാതം: തെക്കന്‍ യൂറോപ്പില്‍ മൂന്നു മരണം

കാസ്റ്റിലെ ലിയോണ്‍: തെക്കന്‍ യൂറോപ്പില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്നുള്ള കാട്ടുതീ വ്യാപിക്കേ, താപാഘാതമേറ്റ് ഒരു ബാലനും മറ്റു മൂന്നു പേരും മരിച്ചതായി റിപ്പോര്‍ട്ട്. തീവിഴുങ്ങിയ വീടുകളില്‍ നിന്ന് ആയിരക്കണിക്കിന് ആള്‍ക്കാരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. മൂന്നുവയസുള്ള ഒരു റുമാനിയന്‍ ബാലനെ ഇറ്റലിയില്‍ അവരുടെ സ്വന്തം കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ബാലന്‍ മരണത്തിനു കീഴടങ്ങി. മാഡ്രിഡില്‍ സ്പാനിഷ് ഇക്വസ്ട്രിയന്‍ സെന്ററിലെ ഒരു ജീവനക്കാരനും മോണ്ടെനെഗ്രോയില്‍ ഒരു സൈനികനും സ്‌പെയിനില്‍ മറ്റൊരാളുമാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്.
ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ട്ടുഗല്‍, ബാല്‍ക്കന്‍സ് എന്നീ രാജ്യങ്ങളില്‍ താപാഘാത സാധ്യതയുടെ മുന്നറിയിപ്പുകള്‍ ആള്‍ക്കാരിലെത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നാല്‍പതു ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ചൂടിനാണ് സാധ്യത അറിയിച്ചിരിക്കുന്നത്.