സിഡ്നി: സാങ്കേതികവിദ്യാ രംഗത്തെ ഭീമന്മാരായ ആപ്പിളും ഗൂഗിളും ഒരുപോലെ മത്സരവിരുദ്ധവും യുക്തിരഹിതവുമായ കച്ചവടത്തിന്റെ സ്വഭാവം കാട്ടിയെന്നു കോടതിയില്‍ ആരോപണം. ഏറെ പ്രചാരം നേടിയ ഫോര്‍ട്ട്നൈറ്റ് എന്ന ഓണ്‍ലൈന്‍ ഗെയിം വികസിപ്പിച്ച എപിക് ഗെയിം എന്ന കമ്പനിയാണ് ആപ്പിളിനെയും ഗൂഗിളിനെയും കോടതി കയറ്റിയത്. പ്രതിസ്ഥാനത്തു വരുന്ന ടെക് കമ്പനികള്‍ തങ്ങളുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് സംവിധാനങ്ങളിലൂടെ ഫോര്‍ട്ട്നൈറ്റ് വിതരണം ചെയ്തു എന്നതാണ് കേസിന് അടിസ്ഥാനം. ഫോര്‍ട്ട്നൈറ്റ് ഗെയിമിനു വേണ്ടി തങ്ങള്‍ സ്വന്തമായി പണമിടപാട് സംവിധാനം വികസിപ്പിച്ചു കഴിഞ്ഞതിനു ശേഷവും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ നിന്നും തങ്ങളുടെ ഗെയിം തുറക്കപ്പെട്ടു എന്നാണ് കോടതി മുമ്പാകെ വാദിഭാഗത്തുള്ള എപിക് ആരോപിച്ചത്.
ആപ്പിളും ഗൂഗിളും ഒരു പോലെ ഓസ്ട്രേലിയയിലെ മത്സരാധിഷ്ഠിത കച്ചവടത്തിന്റെ നിയമം (കോംപറ്റീഷന്‍ നിയമം) ലംഘിച്ചതായി കേസില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കെ ജഡ്ജി ജോനാഥന് ബീച്ച് അഭിപ്രായപ്പെട്ടു. എപികിന്റെ ഈ നിലയിലുള്ള വാദം സാധൂകരിക്കപ്പെടുന്നതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. എന്നാല്‍ യുക്തിരഹിതമായ കച്ചവട രീതി എന്ന വാദം അനുവദിച്ചുകൊടുക്കാന്‍ അദ്ദേഹം തയാറായില്ല.
ആപ്പിളും ഗൂഗിളും നിയമം ലംഘിച്ചു – ഫെഡറല്‍ കോടതി
