അന്‍വര്‍ ഇഫക്ട്, കെഎഫ്‌സിയില്‍ പരിശോധന

മലപ്പുറം: പി വി അന്‍വറിനെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനമായ കെഎഫ്‌സി (കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍)യുടെ മലപ്പുറം ശാഖയില്‍ വിജിലന്‍സ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്‍വര്‍ പന്ത്രണ്ടു കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ പുറത്താണ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.
കെഎഫ്‌സിയുടെ മലപ്പുറം ശാഖയില്‍ നിന്ന് പത്തു വര്‍ഷം മുമ്പ് 12 കോടി രൂപയുടെ വായ്പയെടുത്ത അന്‍വര്‍ ആ തുക ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പലിശയടക്കം 22 കോടി രൂപ അന്‍വര്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. ഈ ഇടപാടില്‍ കോര്‍പ്പറേഷന് വന്‍ സാമ്പത്തിക ബാധ്യത വന്നതായി പരാതിയില്‍ ആരോപിക്കുന്നു. മലപ്പുറത്തെ ഉദ്യോഗസ്ഥരെ കൂട്ടാതെയും അറിയിക്കാതെയും തിരുവനന്തപുരത്തു നിന്നു വന്ന വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.