കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്)യിലെ രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ മാരക ലഹരി മരുന്നായ എംഡിഎംഎ സഹിതം പോലീസ് പിടികൂടി. കാമ്പസിനു പുറത്ത് വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് അതുല്‍, അല്‍വിന്‍ റിബി എന്നിവര്‍ പിടിയിലായത്. ഇരുവരും കുസാറ്റിലെ തന്നെ സിവിള്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ്.
കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ മയക്കുമരുന്നു വില്‍ക്കുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട് വളയുകയായിരുന്നു. പത്തു ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. ബെംഗളുരുവില്‍ നിന്നാണിവര്‍ കൊച്ചിയിലേക്ക് ലഹരി എത്തിച്ചിരുന്നതെന്നാണ് കരുതുന്നത്.
എംഡിഎംഎ കുസാറ്റ് വിദ്യാര്‍ഥികള്‍ പിടിയില്‍
