ബ്രിക്‌സ് ഉച്ചകോടി 2025 കഴിഞ്ഞതോടെ പുതിയ രാജ്യങ്ങള്‍ക്ക് ഈ രാജ്യാന്തര കൂട്ടായ്മയിലേക്ക് അംഗത്വം കൊടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു രാജ്യങ്ങള്‍ അവരവരുടെ രാജ്യനാമങ്ങളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് ബ്രിക്‌സ് എന്ന പദം സൃഷ്ടിച്ചത്. പിന്നീട് ഈ കൂട്ടായ്മയിലേക്ക് ആറു രാജ്യങ്ങള്‍ കൂടി എത്തിച്ചേര്‍ന്നു. രാജ്യാന്തര വാണിജ്യത്തില്‍ യൂറോപ്യന്‍ ബ്ലോക്കിനു ബദലായി മാറാന്‍ ബ്രിക്‌സിനു കഴിയുന്നതിനാലാണ് കൂടുതല്‍ രാജ്യങ്ങള്‍ അംഗത്വത്തിനായി അപേക്ഷിച്ചു കാത്തിരിക്കുന്നത്.
സ്ഥാപക രാജ്യങ്ങള്‍ക്കു പുറമെ ഈജിപ്ത്, എത്ത്യോപ്യ, ഇറാന്‍, യുഎഇ, ഇന്തോനേഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. ഇതിനു പുറമെ പതിമൂന്നു രാജ്യങ്ങളെ പങ്കാളിത്ത രാജ്യങ്ങളായും ബ്രികസ് അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആഗോള ജിഡിപിയുടെ 25 ശതമാനം കൈകാര്യം ചെയ്യുന്നത് ബ്രിക്‌സ് രാജ്യങ്ങളാണ്. പുതുതായി അംഗത്വത്തിന് അപേക്ഷിച്ചിരിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്ന് അറിവായിട്ടില്ലെങ്കിലും ബഹറിന്‍, മലേഷ്യ, തുര്‍ക്കി, വിയറ്റ്‌നാം, ബെലാറൂസ്, ശ്രീലങ്ക, മെക്‌സിക്കോ, കുവൈറ്റ്, തായ്‌ലന്‍ഡ്, ഉസ്ബക്കിസ്ഥാന്‍ എന്നിവ ഇക്കൂടെയുണ്ടെന്ന് ഏറക്കുറേ വ്യക്തമാണ്. ഇവയ്ക്കു കൂടി അംഗത്വം നല്‍കുന്ന പക്ഷം ബ്രിക്‌സിന് എണ്ണ മേഖലയില്‍ മുന്‍കൈ ലഭിക്കുന്നതിനു പുറമെ കിഴക്കന്‍ യൂറോപ്പിലേക്ക് കവാടം തുറന്നു കിട്ടുകയും ചെയ്യുമെന്നു കണക്കാക്കപ്പെടുന്നു.
ബ്രിക്‌സ് വളരുന്നു, ആദ്യ അഞ്ചില്‍ നിന്ന്
