ലൈംഗികാതിക്രമം, മുന്‍ പാലാ ആര്‍എംഒ അറസ്റ്റില്‍

കോട്ടയം: ചികിത്സയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പാലാ ജനറല്‍ ആശുപത്രിയിലെ മുന്‍ ആര്‍എംഒ ഡോ. പി എന്‍ രാഘവനെ പോലീസ് അറസ്റ്റു ചെയ്തു. പാലായില്‍ രാഘവന്‍ ചികിത്സ നടത്തുന്ന ക്ലിനിക്കില്‍ വച്ചായിരുന്നു ഇരുപത്തിനാലുകാരി അപമാനിതയായത്. ഇതു സംബന്ധിച്ച് യുവതി അപ്പോള്‍ തന്നെ പാലാ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആവശ്യം കൂടാതെ യുവതിയുടെ വസ്ത്രം ഡോക്ടര്‍ അഴിച്ചു മാറ്റിയെന്നും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.