കണ്ണൂര്‍: അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പോരു മൂക്കുകയും കലഹം പതിവാകുകയും ചെയ്തപ്പോള്‍ മരുമകള്‍ രണ്ടു മക്കളെയുമെടുത്ത് കിണറ്റില്‍ ചാടുകയും അതിലൊരു കുട്ടി മരിക്കുകയും ചെയ്ത കേസില്‍ മരുമകള്‍ അറസ്റ്റിലും റിമാന്‍ഡിലുമായി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അമ്മായിയമ്മയ്ക്ക് ജാമ്യവും ലഭിച്ചു.
കണ്ണൂര്‍ ചെറുതാഴം ശ്രീസ്ഥയില്‍ ധനേഷിന്റെ ഭാര്യ പി പി ധനജയാണ് മക്കളെയുമായി കിണറ്റില്‍ ചാടുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 30ന് ഉച്ചയോടെയായിരുന്നു സംഭവം. ഭര്‍തൃവീട്ടിലെ കിണറ്റില്‍ തന്നെയാണിവര്‍ ചാടുന്നത്. അന്നു തന്നെ ഇവരുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നെങ്കിലും ആത്മഹത്യാശ്രമത്തില്‍ പരിക്കേറ്റിരുന്നതിനാല്‍ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നു ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്കു കടക്കുന്നത്. ധനജയുടെ മകള്‍ക്കും പരിക്കേറ്റെങ്കിലും കുട്ടിയും ആശുപത്രി വിട്ടിട്ടുണ്ട്.
അമ്മായിയമ്മയ്ക്കു പിന്നാലെ മരുമകളും അറസ്റ്റില്‍
