ഡിട്രോയിറ്റ്: ടിക് ടോക്ക് വീഡിയോ ചെയ്യാന്‍ ഒരു നേത്രരോഗവിദഗ്ധന്‍ തീരുമാനിച്ചത് സ്വന്തം തൊഴിലിന്റെ ഒരു ടച്ച് അതില്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു. ഡിട്രോയിറ്റിലെ ഫ്രേസര്‍ എന്ന നേത്രരോഗവിദഗ്ധന്‍ തന്റെ സഹപ്രവര്‍ത്തകരായ മൂന്നു ഡോക്ടര്‍മാരോട് ഒരേ ചോദ്യം തന്നെ ചോദിക്കുന്നു. അതാണ് വീഡിയോയിലുള്ളത്. ജനങ്ങള്‍ പൊതുവേ കണ്ണിനോടു ചെയ്യുന്ന ഏറ്റവും തെറ്റായ കാര്യം എന്താണെന്നാണ് വിചാരിക്കുന്നത്. മൂ്ന്നു പേരുടെയും ഉത്തരം ഒന്നു തന്നെ-കണ്ണു തിരുമ്മുന്നു എന്നത്. എന്തായാലും ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഇതിനകം 22 ലക്ഷം പേരാണ് ഇതു കണ്ടു കഴിഞ്ഞിരിക്കുന്നത്.
ഇതിന്റെ ദോഷങ്ങള്‍ പ്രധാനമായും മൂന്നെണ്ണമാണ്. ഒന്നാമതായി ഇത് കീരാട്ടോക്കോണസ് എന്ന രോഗാവസ്ഥയിലേക്കു നയിക്കും. കൃഷ്ണമണിയിലെ കോര്‍ണിയയുടെ കനം തീരെ കുറയുകയും ഒരുതരം കോണിന്റെ ആകൃതിയിലേക്ക് ഇതു വീര്‍ത്തു പോകുകയും ചെയ്യുന്ന രോഗത്തിന്റെ പേരാണിത്. രണ്ടാമതായി കാഴ്ചയുടെ കൃത്യമായ കണക്കുകളെ ഈ ശീലം തെറ്റിച്ചുകളയും. മൂന്നാമത്തെ പ്രശ്‌നം, കണ്ണിന്റെ വാര്‍ധക്യത്തിലേക്ക് ഒരാളെ വളരെ വേഗം കൂട്ടിക്കൊണ്ടുപോകാന്‍ ഈ ശീലത്തിനു കഴിയുമെന്നതാണ്.
തിരുമ്മണമെന്നു തോന്നിയാല്‍ പിന്നെയെന്തു ചെയ്യണമെന്നു ചോദിച്ചാലും മൂന്നുപേരും തരുന്നത് ഒരേ ഉത്തരം തന്നെ. കണ്ണിന്റെ ചുറ്റിലുമുള്ള അസ്ഥിഭാഗത്തു തിരുമ്മുക. ഇതുവഴി തിരുമ്മുന്നതു പോലെയുള്ള ചെറിയ അനുഭവം കണ്ണിനും കിട്ടുമത്രേ.
കണ്ണു തിരുമ്മിത്തിരുമ്മി രോഗിയാകരുതെന്ന് ഡോക്ടര്‍
