അംസ്റ്റര്‍ഡാം: എമിറേറ്റ്‌സ് എയര്‍ലൈന്‍സിനുള്ളില്‍ പവര്‍ബാങ്കിന്റെ ഉപയോഗം മാത്രമല്ല, ബാഗില്‍ സൂക്ഷിക്കുന്നതു പോലും നിരോധിച്ചിട്ട് ദിവസങ്ങളാകുന്നതേയുള്ളൂ. അപ്പോഴിതാ പവര്‍ബാങ്ക് വില്ലനാകുന്നതിന്റെ വാര്‍ത്ത ആംസ്റ്റര്‍ഡാമില്‍ നിന്നുമെത്തുന്നു. പറക്കുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിക്കുകയും വിമാനത്തിനുള്ളില്‍ നിറയെ പുക നിറയുകയും ചെയ്തതിന്റെ വാര്‍ത്തയാണ് ഇന്നലെ പുറത്തുവന്നത്.
പവര്‍ ബാങ്ക് യാത്രക്കാരുടെയും കൈവശമല്ലാതിരുന്നത് അപകടമൊഴിവാക്കിയെങ്കിലും മുഴുവന്‍ യാത്രക്കാരെയും പരിഭ്രാന്തരാക്കാന്‍ ഈ സംഭവത്തിനു കഴിഞ്ഞു. ഓവര്‍ഹെഡ് ലോക്കറിലിരുന്ന ബാഗിലെ പവര്‍ബാങ്കായിരുന്നു കെഎല്‍എം എയര്‍ലൈന്‍സിനുള്ളില്‍ പൊട്ടിത്തെറിച്ചത്. അംസ്റ്റര്‍ഡാമില്‍ ലാന്‍ഡ് ചെയ്യുന്നതിനു നാലുമണിക്കൂര്‍ മുമ്പായിരുന്നു പവര്‍ബാങ്ക് സ്ഫോടനം.
കെഎല്‍എമ്മില്‍ പവര്‍ബാങ്ക് സ്‌ഫോടനം, പുക, പരിഭ്രാന്തി
