ഹില്‍സോങ് എപ്പിസെന്ററില്‍ നന്മ ഓണാഘോഷം

സിഡ്‌നി: ദി നോര്‍ത്ത് വെസ്റ്റ് മലയാളി അസോസിയേഷന്‍ (നന്മ-NANMA) സിഡ്‌നിയുടെ ആഭിമുഖ്യത്തില്‍ ഹില്‍സോങ് എപ്പിസെന്ററില്‍ ഓഗസ്റ്റ് 16ന് അതിഗംഭീരമായി ഓണം ആഘോഷിക്കുമെന്ന് നന്മ ഭാരവാഹികള്‍ അറിയിച്ചു. ഹില്‍സോങ് എപ്പിസെന്ററര്‍ പോലെയുള്ള അതിപ്രൗഢ വേദിയില്‍ ആദ്യമായാണ് ഒരു മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയിലെ ഏറ്റവും ആകര്‍ഷകമായി ഇനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക സയനോര ഫിലിപ്പിന്റെ ഗാനമേളയാണ്. ആവേശം വിതയ്ക്കുന്ന പാട്ടുകളുമായി സയനോര കാണികളെ കൈയിലെടുക്കുമെന്നുറപ്പ്. സയനോരയ്‌ക്കൊപ്പം വേദിയില്‍ കലാപ്രകടനത്തിന് പ്രശസ്ത മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോനുമുണ്ടായിരിക്കും. അനുഗൃഹീത ഗായകരായ പ്രദീപ്, റഫീക്ക്, യാസിര്‍ എന്നിവരും ഗാനങ്ങള്‍ അവതരിപ്പിക്കും. സിഡ്‌നിയിലെ പ്രവാസി മലയാളി സമൂഹത്തിലെ കലാകാരന്‍മാരുടെ വിവിധ കലാപരിപാടികളും ഇക്കൂടെയുണ്ടാകും. ഇവരെല്ലാം ചേരുമ്പോള്‍ പാട്ടും ചിരിയും അവിസ്മരണീയമായ ഓര്‍മകളുമായിരിക്കും കാണികള്‍ക്കു ലഭിക്കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കി.