ടോക്യോ: ഇംഗ്ലണ്ടിന്റെ എഫ് 35 യുദ്ധവിമാനത്തിനു ശനി ദശയോ. ജൂണ്‍ 14ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്നു കുടുങ്ങിപ്പോയത് എഫ് 35 വിമാനം. ഇപ്പോഴിതാ അതേയിനം വിമാനം തന്നെ ജപ്പാനിലെ ടോക്യോയിലും യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തിയിരിക്കുന്നു. ഇനിയെത്ര നാള്‍ എഫ് 35 ടോക്യോയില്‍ തുടരുമെന്നു കണ്ടറിയണം.38 ദിവസമാണ് തിരുവനന്തപുരത്ത് ഈ വിമാനത്തിനു കഴിയേണ്ടി വന്നത്. യുകെ റോയല്‍ എയര്‍ഫോഴ്‌സിന്റെ കൈവശമിരിക്കുന്ന അത്യാധുനിക സ്‌റ്റെല്‍ത്ത് വിമാനമാണ് എഫ് 35 എന്നാണ് പൊതുവായ ധാരണ. അതിനാല്‍ സാധാരണ സാങ്കേതിക വിദ്ഗ്ധരെ വിമാനത്തിന് അടുത്തെത്താന്‍ പോലും അനുവദിക്കുകയുമില്ല. തിരുവനന്തപുരത്ത് നിലത്തിറക്കിയപ്പോള്‍ യുകെയിലും വിമാന കമ്പനിയിലെയും വിദഗ്ധര്‍ ഒന്നിച്ചു സ്ഥലത്തെത്തിയാണ് കേടുപാടുകള്‍ തീര്‍ത്ത് വിമാനം തിരികെ പറത്തിയത്.
എഫ് 35നു വീണ്ടും കഷ്ടകാലം. ഇക്കുറി ടോക്യോയില്‍

