വേള്‍ഡ് മലയാളി കൗണ്‍സില്‍ മണ്‍സൂണ്‍ നടത്തം

തൃശൂര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ വള്ളുവനാട് പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ തെരുവുനായ പ്രശ്‌നം പരിഹരിക്കണമെന്നും ജനനന്മ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മണ്‍സൂണ്‍ നടത്തം സംഘടിപ്പിച്ചു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ നിന്നും പൂമലയിലെ റിച്ച് ഇന്ത്യ ക്ലബ്ബിലേക്കാണ് നൂറുകണക്കിനാളുകള്‍ ജനകീയ മുദ്രാവാക്യമുയര്‍ത്തി നടന്നത്.

സമൂഹമനസാക്ഷിയെ ഉണര്‍ത്തുകയും ഭരണാധികാരികളെ ജനകീയ പ്രശ്‌നം ഓര്‍മപ്പെടുത്തുകയും ചെയ്തു നടത്തിയ പരിപാടിക്ക് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാനായി. അറുപതിലധികം വിദേശ രാജ്യങ്ങളില്‍ പ്രവാസികളായ മലയാളികളെ കോര്‍ത്തിണക്കുന്ന സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. കേരളത്തില്‍ എല്ലാ സ്ഥലത്തും സംഘടനയുടെ പ്രോവിന്‍സുകള്‍ പ്രവര്‍ത്തിക്കുന്നു.