മെയ്റ്റ്ലാന്ഡ്: ന്യൂ സൗത്ത് വെയില്‍സിലെ പ്രമുഖ നഗരങ്ങളിലൊന്നായ മെയ്റ്റ്ലാന്ഡിലെ മലയാളികളുടെ കൂട്ടായ്മയായ മെയ്റ്റ്ലാന്ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഓണം മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിക്കുന്നു. മെയ്റ്റ്ലാന്ഡ് ഹൈസ്കൂള്‍ ഹാളില്‍ ഓഗസ്റ്റ് 23നാണ് പരിപാടി. നിഖില്‍ ശിവകുമാര്‍, ഷാര്‍ലറ്റ് ജിനു എന്നീ ഗായകര്‍ പരിപാടിക്കു നേതൃത്വം നല്‍കും. ലക്സ്ഹോസ്റ്റിന്റെയും മലയാളീപത്രത്തിന്റെയും സഹകരണത്തോടെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു.
മെയ്റ്റ്ലാന്ഡ് മലയളി അസോ. മ്യൂസിക്കല്‍ നൈറ്റ് 23ന്
