കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയില്‍ വന്‍ മയക്കുമരുന്നു വേട്ടയില്‍ 16 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. അന്യ സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലേക്കുള്ള മയക്കുമരുന്നു കടത്തിന്റെ പ്രധാന വാഹകരെന്ന് ഇന്നലെ മലയാളീപത്രം ഡോട്ട് കോം ചൂണ്ടിക്കാട്ടിയിരുന്നത് ശരിയെന്നു വരുന്നു.
വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ സഹിദുല്‍ ഇസ്ലാം, വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശിയായ ഹസനൂര്‍ ഇസ്ലാം എ്ന്നിവരാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഓപ്പറേഷനില്‍ കാലടി പോലീസും സഹകരിച്ചു. ജില്ലാ പോലീസ് മേധാവി എ ഹേമലതയ്ക്ക് ഇവരെ സംബന്ധിച്ച് കൃത്യമായ സൂചന രഹസ്യ വിവരത്തിലൂടെ ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ പ്രത്യേക പോലീസ് സംഘം പരിശോധനയ്ക്കിറങ്ങുകയായിരുന്നു. ഈ സംഘം കുറച്ചു നാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കാലടി, പെരുമ്പാവൂര്‍ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലായിരുന്നു ഇവര്‍ ഇരുവരുടെയും താമസവും പ്രവര്‍ത്തനവും.
ഒഡിഷയില്‍ നിന്നാണ് ഈ സംഘം കഞ്ചാവ് വാങ്ങിയിരുന്നത്. അവിടെ ഒരു കിലോയ്ക്ക് കൊടുക്കേണ്ടത് വെറും മൂവായിരം രൂപ മാത്രമാണ്. എന്നാല്‍ കേരളത്തിലെത്തി ഇവര്‍ കഞ്ചാവ് വില്‍ക്കുന്നത് കിലോയ്ക്ക് 25000 രൂപയ്ക്കു മുകളിലുള്ള വിലയ്ക്കാണ്. കഞ്ചാവ് വില്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇവര്‍ കേരളത്തിലെത്തിയിരുന്നതും താമസിച്ചിരുന്നതും. ഓരോ തവണ കൊണ്ടുവരുന്ന ചരക്കും തീരുന്ന മുറയ്ക്ക് അടുത്തതിന്റെ കച്ചവടത്തിനായി ഒഡിഷയിലേക്കു തന്നെ തിരിച്ചു പോകും. ചില്ലറ കച്ചവടക്കാര്‍ക്കുള്ള മൊത്തക്കച്ചവടക്കാരായിരുന്നു ഇവരെന്നാണ് പോലീസ് കരുതുന്നത്. ആരൊക്കെയാണ് ഇവരുടെ ഇടപാടുകാരെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
16 കിലോ കഞ്ചാവുമായി ബംഗാളികള്‍ പിടിയില്‍
