ടെല്‍ അവീവ്: ഓപ്പറേഷന് സിന്ദൂറില്‍ തെളിഞ്ഞത് ഇസ്രയേല്‍ ആയുധങ്ങളുടെ മികവോ. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ഈ വാദവുമായി മുന്നോട്ടെത്തി. ഇസ്രയേലിന്റെ സൈനിക ഉല്‍പ്പന്നങ്ങളായ ബരാക്8 മിസൈലുകളും ഹാര്‍പി ഡ്രോണുകളുമാണ് ഇന്ത്യ യുദ്ധത്തില്‍ ഉപയോഗിച്ചതെന്നും അവയുടെ പ്രകടനം മികച്ചതായിരുന്നെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. ഹമാസിനെ ഇല്ലാതാക്കാന്‍ ഗാസയ്ക്കെതിരായ സൈനികാക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ പറ്റി സംസാരിക്കവേയാണ് ഓപ്പറേഷന് സിന്ദൂറും നെതന്യാഹുവിന്റെ പരാമര്‍ശ വിഷയമായത്.
ഞങ്ങള്‍ മുമ്പ് നല്കിയ ആയുധങ്ങള്‍ യുദ്ധക്കളത്തില്‍ വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ വികസിപ്പിക്കുന്ന ആയുധങ്ങളുടെ പ്രഹരശേഷി യുദ്ധക്കളങ്ങളില്‍ പരീക്ഷിച്ച് ഉറപ്പു വരുത്താറുണ്ട്. അവ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഞങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്നു ബോധ്യപ്പെടുത്തുകയും ചെയ്തു. നെതന്യാഹു അഭിപ്രായപ്പെട്ടു.
സിന്ദൂറില്‍ തെളിഞ്ഞത് ഇസ്രയേല്‍ മികവോ
