തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയസാധ്യതയോടെ കളത്തിലിറങ്ങിയ ശ്വേത മേനോനും കുക്കു പരമേശ്വരനുമെതിരേ ഇതുവരെയില്ലാത്ത വിധത്തില്‍ ആരോപണങ്ങളും കേസുകളുമൊക്കെ വരുന്നതിനു പിന്നില്‍ നടന്‍ ബാബുരാജിനെ സംശയിക്കണമെന്ന് മാലാ പാര്‍വതി. ബാബുരാജ് അമ്മയുടെ മത്സര രംഗത്തു നിന്നു പിന്‍മാറിയതിനു പിന്നാലെയാണ് ആരോപണങ്ങളത്രയും വരുന്നതെന്ന കാര്യം സംശയം ജനിപ്പിക്കുന്നതാണ്. പലര്‍ക്കും ബാബുരാജിനെ ഭയമാണ്. തനിക്കും ഇദ്ദേഹത്തില്‍ നിന്നു ഭീഷണികള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് സ്വഭാവനടിയെന്ന നിലയില്‍ പ്രശസ്തയായ മാലാ പാര്‍വതി പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
മോഹന്‍ലാല്‍ മത്സരരംഗത്തില്ലെന്ന് ഉറപ്പായതോടെ അധികാരം ഉറപ്പിക്കാനാണ് ചിലര്‍ ഇക്കാര്യങ്ങള്‍ ചെയ്തത്. വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിന്റെ സുഖം അറിഞ്ഞുപോയവരാണ് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കു പിന്നിലുള്ളത്. അവര്‍ക്ക് അമ്മയെ വിട്ടുകൊടുക്കാന്‍ മടിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ശ്വേത അഭിനയിച്ച പാലേരിമാണിക്യത്തിന് അവാര്‍ഡ് വരെ കിട്ടിയതാണ്. കുക്കുവിനെതിരേ പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്. എങ്ങനെ ഈ നാട്ടില്‍ അഭിനയിക്കും. മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
സംശയം ബാബുരാജിനെ, എല്ലാവര്‍ക്കും പേടി-മാലാ പാര്‍വതി
