സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി ജിഎസ്ടി വര്‍ധനയ്ക്ക് അനുകൂലമോ. ജിഎസ്ടിയില്‍ വര്‍ധനയും വ്യക്തിഗത നികുതിയില്‍ ഇളവും സംബന്ധിച്ച് ഓസ്‌ട്രേലിയയില്‍ ബിസിനസ് വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ മുറുകിയിരിക്കെയാണ് തന്റെ മനസിലിരുപ്പ് സംബന്ധിച്ച് പ്രധാനമന്ത്രി സൂചനകള്‍ നല്‍കുന്നത്. ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഉയര്‍ത്തുന്നതിന് പ്രധാനമന്ത്രിക്കു വിമുഖത ഇല്ലെന്ന് ഇതിനെ വായിച്ചെടുക്കുന്നവരും നിരവധിയാണ്. ഈ മാസം സാമ്പത്തിക ഉച്ചകോടി നടക്കാനിരിക്കെയാണ് ആല്‍ബനീസിയുടെ സൂചനകള്‍ പുറത്തു വരുന്നത്. ഇതിനോടു വ്യത്യസ്ത പ്രതികരണങ്ങളാണ് സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്.
ജിഎസ്ടി മുകളിലേക്കോ, ആല്‍ബനീസിയുടെ മനസിലെന്ത്
