കാട്ടാക്കട സ്വദേശി അയര്‍ലന്‍ഡില്‍ മരിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി യോഗീ ദാസ് നിര്യാതനായി. 38 വയസായിരുന്നു. കോയിന്‍സ് കോര്‍ക്ക് ( കോര്‍ക്ക് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍) സ്ഥാപക അംഗങ്ങളിലൊരാളാണ് ഇദ്ദേഹം. ഡല്‍ഹി എയിംസ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കിംസ് ഹോസ്പിറ്റല്‍, പ്രൈം ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ കോയിന്‍സ് കോര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ഭാര്യയും മകളുമുണ്ട്.