രാഗം ഓണാഘോഷം ഓഗസ്റ്റ് 23ന്

സിഡ്‌നി: വെസ്‌റ്റേണ്‍ സിഡ്‌നിയില്‍ റിവേഴ്‌സ് സ്‌റ്റോണ്‍, ഗ്രന്തംഫാം മേഖലയില്‍ താമസമാക്കിയിരിക്കുന്നവ്രര്‍ കൂട്ടായ്മയുടെ ഓണം ഓഗസ്റ്റ് 23ന് ആഘോഷിക്കുന്നു. രാഗം ഓണം എന്നു പേരിട്ടിരിക്കുന്ന ഈ ഓണാഘോഷം നടക്കുന്നത് ക്വേക്കേഴ്‌സ് ഹില്‍ കമ്യൂണിറ്റി സെന്ററില്‍. എല്‍ജെ ഹുക്കര്‍, വെല്‍കിന്‍സ് ക്യാപ്പിറ്റല്‍, നെക്‌സാ ഹോംസ്, ഒപ്റ്റിമ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, ലിബര്‍ഡാറ്റ്, ഫേമസ് ഇന്റീരിയേഴ്‌സ് എന്നിവരുടെ സ്‌പോണ്‍സര്‍ഷിപ്പാണ് രാഗം ഓണത്തിനുള്ളത്. ഓണസദ്യ ഒരുക്കിയിരിക്കുന്നത് സിഡ്‌നിയിലെ രുചിരാജാക്കാന്‍മാരായ ലക്‌സ്‌ഹോസ്റ്റ് കേരള കണക്ഷന്‍സാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സംഘാകരുമായി ബന്ധപ്പെടാവുന്നതാണ്.