സിഡ്‌നി: ഇനി നാലു നാള്‍ മാത്രം. പരമാറ്റ ടൗണ്‍ ഹാള്‍ ഓണത്തിന്റെ ആവേശത്തില്‍ നിറയാന്‍ പോകുന്നു. സിഡ്‌നിയില്‍ ഇക്കൊല്ലത്തെ ആദ്യ ഓണാഘോഷങ്ങളില്‍ ഒന്നായും കേമത്തത്തില്‍ ഒന്നാമതായും നവോദയയുടെ ഓണാഘോഷം പരമാറ്റയില്‍ നടക്കും. ഇനി മൂന്നു നാള്‍ മാത്രം.
വിവിധ സാംസ്‌കാരിക ധാരകളെ ഒന്നിപ്പിക്കുന്ന ഓണാഘോഷമെന്ന പ്രത്യേകതയും നവോദയയുടെ ഓണാഘോഷത്തിനുണ്ടെന്ന് നവോദയ പ്രസിഡന്റ് കിരണ്‍ ജയിംസ് അറിയിച്ചു. വിവിധ സാംസ്‌കാരിക ധാരകള്‍ ഒന്നിക്കുന്നതുകൊണ്ടു തന്നെ ഇതിനു പേരിട്ടിരിക്കുന്നത് വണ്‍ ഓണമെന്നാണ്. സിഡ്‌നിയിലെ ആദ്യ ഔട്ട്‌ഡോര്‍ ഓണാഘോഷമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഓണഘോഷയാത്രയാണ് ഇക്കൊല്ലത്തെ നവോദയ ഓണാഘോഷത്തെ വേറിട്ടതാക്കുന്നത്. പരമ്പരാഗത കാലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. വിവിധ കലാപരിപാടികള്‍, പായസമേള തുടങ്ങിയവയും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കെന്ന പോലെ കൂട്ടായ്മകള്‍ക്കും ഓണാഘോഷത്തില്‍ പേരു രജിസ്റ്റര്‍ ചെയ്യാമെന്ന് കിരണ്‍ ജയിംസ് അറിയിച്ചു.
വരുന്നൂ, നവോദയ ഓണാഘോഷം ശനിയാഴ്ച
