ന്യൂഡല്‍ഹി: ഇന്ത്യയെ ഇറക്കുമതി തീരുവയുടെ പേരില്‍ ഭീഷണിയില്‍ നിര്‍ത്തുന്ന ട്രംപിനെതിരേ തക്കതായ മറുപടി കൊടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മടിക്കുന്നതിനു പിന്നില്‍ അദാനി ഗ്രൂപ്പിനെതിരേ അമേരിക്കയില്‍ നിലനില്‍ക്കുന്ന കേസുകളാണ് കാരണമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ട്രംപ് നിരന്തരമായി രാജ്യത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും വ്യാപാര തീരുവ വിഷയത്തില്‍ പ്രധാന മന്ത്രി മൗനം പാലിക്കുകയാണ്. രാഹുല്‍ കുറ്റപ്പെടുത്തി.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ട്രംപ് തീരുവ വിഷയത്തില്‍ പുറമെ പറയുന്ന കാരണം. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഇന്നു നിലവില്‍ വരാനിരിക്കെയാണ് തീരുവ അമ്പതു ശതമാനമാക്കി വര്‍ധിപ്പിച്ച് ട്രംപ് ഭരണകൂടം ഇന്ന് ഉത്തരവിറക്കിയിരിക്കുന്നത്.
മോഡിയുടെ മൗനത്തിനു കാരണം അദാനി-രാഹുല്‍ ഗാന്ധി
