ഡബ്ല്യുഎംസി മിലാന് പ്രോവിന്‍സ് (ഇറ്റലി) അംഗം ജിജോ ജോസഫിന് ആകസ്മിക മരണം. മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ഇടവക വട്ടക്കോട്ടയില്‍ വി സി ജോസിന്റെ മകനാണ്. അവധിയാഘോഷിക്കാന്‍ കേരളത്തിലേക്കു വന്ന ശേഷം തിരികെ ഇറ്റലിയിലേക്കുള്ള യാത്രാമധ്യേ രോഗബാധിതനാകുകയും ബള്‍ഗേറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണമടയുന്നത്. സംസ്കാരം പിന്നീട് കേരളത്തില്‍ മണ്ണൂര്‍ പള്ളിയില്‍ നടക്കും. മാതാവ്-മേരി ജോസ്, ഭാര്യ-സിമി, മക്കള്‍-എവലിന്, എഡ്വിന്, ഇമ്മാനുവല്‍. സഹോദരങ്ങള്‍-ജിമ്മി, ജിനു, ജിന്സന്.
ഡബ്ല്യുഎംസി മിലാന് പ്രോവിന്‍സ് ജിജോ ജോസഫ് നിര്യാതനായി
