കൊച്ചി മെട്രോ ടിക്കറ്റുകള്‍ക്ക് വെന്‍ഡിങ് മെഷീന്‍

കൊച്ചി: മെട്രോ യാത്ര അനായാസമാക്കാന്‍ പുതിയ ടിക്കറ്റിങ് സമ്പ്രദായവുമായി കൊച്ചി മെട്രോ റെയില്‍ കമ്പനി. തിരക്കുള്ള സമയങ്ങളില്‍ വളരെയധിക സമയം വരി നില്‍ക്കേണ്ട പ്രശ്‌നത്തില്‍ നിന്ന് യാത്രക്കാര്‍ക്ക് ഇനി മോചനം ലഭിക്കും. കൊച്ചി മെട്രോയിലെ എല്ലാ സ്‌റ്റേഷനുകളിലും യുപിഐ അധിഷ്ഠിത ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍. ടിക്കറ്റ് ലഭിക്കുന്നതിലെ താമസം മൂലം സമയനഷ്ടം വരുന്ന പ്രശ്‌നത്തിന് ഇതോടെ നല്ലൊരു പരിഹാരമാകുന്നു.
വെന്‍ഡിങ് മെഷീനുകളുടെ ഉദ്ഘാടനം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി. നാഗരാജു നിര്‍വഹിച്ചു.
കെഎംആര്‍എലിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ഐഎന്‍ഡിസി പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ വാലറ്റ്, പേടിഎം, ഫോണ്‍പേ, റെഡ്ബസ്, ടമ്മോക്ക്, യാത്രി, ഈസ്‌മൈട്രിപ്പ്, ടെലിഗ്രാം, കേരള സവാരി എന്നിവയുള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകള്‍ മുഖേന ലഭ്യമാണ്. വാട്‌സാപ്പ് സേവന അധിഷ്ഠിത ടിക്കറ്റിങ് സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. അവയ്ക്കു പുറമെയാണിപ്പോള്‍ വെന്‍ഡിങ് മെഷീനുകള്‍ കൂടി നിലവില്‍ വന്നിരിക്കുന്നത്.