ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്‍എസ്ഡബ്ല്യു ഭാരവാഹികള്‍

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കേരള ചാപ്റ്ററിന്റെ 2025-2027 കാലയളവിലെ പ്രസിഡന്റായി ബിനു വി. ജോര്‍ജ് ജനറല്‍ സെക്രട്ടറിയായി പ്രശാന്ത് മാത്യു എന്നിവരെ നിയമിച്ചതായി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ അറിയിച്ചു.
ഇതിനൊപ്പം വൈസ് പ്രസിഡന്റായി പ്രിയേഷ് പ്രഭാകരന്‍, ജോയിന്റ് സെക്രട്ടറിയായി ജിനേഷ് കുമാര്‍, ട്രഷററായി ബെബില്‍ ബേബി, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി ഡോണ റിച്ചാര്‍ഡ്, സുഭാഷ് പള്ളിത്താഴയില്‍, റിനു രാജ് പണിക്കര്‍, അനൂപ് മോഹന്‍ദാസ് എന്നിവരെയും നിയമിച്ചതായി ഔദ്യോഗിക പത്രക്കുറിപ്പില്‍ പിത്രോദ അറിയിച്ചു.