ബെംഗളുരു: പേയിങ് ഗസ്റ്റായി താമസിച്ച് ബെഗളുരുവില്‍ ബിരുദ പഠനം നടത്തുകയായിരുന്ന വിദ്യാര്‍ഥിനിയെ മലയാളി തന്നെയായ വീട്ടുടമസ്ഥന്‍ ബലാല്‍സംഗം ചെയ്തു. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ഥിനിയാണ് അതിക്രമത്തിനിരയായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ വീട്ടുടമസ്ഥനായ കോഴിക്കോട് സ്വദേശി അഷറഫ് അറസ്റ്റിലായി.
കേവലം പത്തു ദിവസം മുമ്പാണ് അഷറഫിന്റെ വീട്ടില്‍ പെണ്‍കുട്ടി താമസമാക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അഷറഫ് പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തന്നോടു സഹകരിക്കണമെന്നും അല്ലാത്ത പക്ഷം ഭക്ഷണം തരാന്‍ സാധ്യമല്ലെന്നും താമസിക്കാന്‍ അനുവദിക്കില്ലെന്നും അറിയിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ അഷറഫ് ബലമായി കാറില്‍ കയറ്റി മറ്റൊരിടത്തു കൊണ്ടുപോയി പീഢിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
സ്ഥലപരിചയമില്ലാത്തതിനാല്‍ എത്തിച്ചേര്‍ന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ സുഹൃത്തിന് അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതും തടഞ്ഞു. അര്‍ധരാത്രിയോടെ ബലാല്‍സംഗം ചെയ്ത ശേഷം ഒന്നരയോടെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. നിലവില്‍ ആശുപത്രിയിലാണ് പെണ്‍കുട്ടി.
മലയാളിക്ക് പിജിയില്‍ പീഢനം, മലയാളി യുവാവ് അറസ്റ്റില്‍
