ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരത്ത് കാര്‍ തലകീഴായി മറിഞ്ഞ് മലയാളി നര്‍ത്തകി ഗൗരി നന്ദയ്ക്ക് ദാരുണാന്ത്യം. സുഹൃത്തുക്കളായ എട്ടു പേര്‍ക്ക് പരിക്കേറ്റു. കടലൂരിനടുത്ത് അമ്മപ്പെട്ടൈ ബൈപാസിലാണ് നര്‍ത്തകിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.
ചെന്നൈയില്‍ നിന്നു പുതുച്ചേരിയിലേക്ക് പോകുകയായിരുന്നു നര്‍ത്തകിയും സുഹൃത്തുക്കളും. ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. ബൈപാസിനരികിലുള്ള റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സംഭവസ്ഥലത്തു വച്ചു തന്നെ ഗൗരി നന്ദ മരിച്ചു. ഇരുപതു വയസായിരുന്നു. തൃശൂര്‍ സ്വദേശികളായ ഫ്രെഡി, അഭിരാമി, വൈശാല്‍ എറണാകുളം സ്വദേശികളായ സുകില, അനാമിക എന്നിവര്‍ പരിക്കേറ്റ് കടലൂര്‍ ജില്ലാ ആശുപത്രിയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

