കൊല്ലം: കൊട്ടാരക്കരയില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ആനന്ദ ഹരിപ്രസാദിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടാരക്കര നീലേശ്വരം സ്വദേശിയാണ്.
രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിന്റെ അമ്മ മരിച്ചിരുന്നു. അതേ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ മരണകാരണം ഈ മാനസിക സംഘര്‍ഷം തന്നെയാണോയെന്നു വ്യക്തമായിട്ടില്ല. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശൂപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വിട്ടു നല്‍കും. കൊട്ടാരക്കര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിവിൽ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍
