തിരുനന്തപുരം: മാരക മയക്കുമരുന്നുകള്‍ക്കെതിരേ സംസ്ഥാനത്ത് പോലീസിന്റെ കോംബിങ് ഓപ്പറേഷന്‍. വ്യത്യസ്തയിടങ്ങളില്‍ ഓഗസ്റ്റ് ഒന്നിനു വ്യാപകമായി ഒരേ സമയം നടത്തിയ പരിശോധനയില്‍ 113 പേര്‍ മയക്കുമരുന്നുകളുമായി പിടിയിലായി. മയക്കുമരുന്നുകളുടെ വില്‍പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി സംശയിക്കപ്പെട്ടിരുന്ന 1806 പേരെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നായി 0.0774 കിലോഗ്രാം എംഡിഎംഎ, 5.19 കിലോഗ്രാം കഞ്ചാവ്, 64 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. ആകെ 105 കേസുകളാണ് ഇതോടനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്നു സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍ക്കോട്ടിക കണ്‍ട്രോള്‍ റൂമും സംസ്ഥാനത്തു തുറന്നിട്ടുണ്ട്. 9497927797 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് ഏതുസമയവും വിളിച്ച് വിവരങ്ങള്‍ കൈമാറാമെന്ന് പോലീസ് അറിയിച്ചു. വിവരദാതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതുമാണ്. ഇതിനു പുറമെ ക്രമസമാധാന എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ആന്റി നാര്‍ക്കോട്ടിക ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
മയക്കുമരുന്നിനെതിരേ വ്യാപക പരിശോധന, 113 പേര്‍ അറസ്റ്റില്‍
