കൊച്ചി: ഹൃദയാഘാതമാണ് അന്തരിച്ച കലാഭവന്‍ നവാസിന്റെ മരണത്തിനു കാരണമെന്നു വ്യക്തമാക്കി പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. രാത്രി എട്ടു മണിയോടെയാണ് മരണകാരണമായ ഹൃദയാഘാതമുണ്ടാകുന്നതെങ്കിലും അതിനു മുമ്പു തന്നെ രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസ് മരിച്ച നിലയില്‍ കാണപ്പെടുന്നത്.
ഹോട്ടല്‍ മുറിയുടെ വാതിലിനോടു ചേര്‍ന്നാണ് നവാസ് കിടന്നിരുന്നത്. വാതില്‍ പൂട്ടിയിരുന്നുമില്ല. രോഗബാധയുണ്ടായപ്പോള്‍ മുറിക്കു പുറത്തേക്കിറങ്ങി സഹായത്തിന് ആരെയെങ്കിലും കണ്ടെത്താന്‍ ശ്രമിച്ചിരുന്നിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു. എന്നാല്‍ അതിനു കഴിയുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയും മരണം സംഭവിച്ചിരിക്കുകയും ചെയ്യാനാണ് സാധ്യതയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. വീഴുന്നതിനിടെയാകണം തലയ്ക്കു ക്ഷതമേറ്റിട്ടുമുണ്ട്.
അടുത്തു തന്നെ പുറത്തിറങ്ങാനുള്ള പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ്ങായിരുന്നു കഴിഞ്ഞ മാസം 25 മുതല്‍ ചോറ്റാനിക്കരയിലും പരിസരങ്ങളിലുമായി നടന്നു വന്നത്. അന്നു മുതല്‍ സഹതാരങ്ങള്‍ക്കൊപ്പം നവാസും ഇതേ ഹോട്ടലില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. രണ്ടു ദിവസത്തേക്ക് ഷൂട്ടിങ്ങ് ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ പോയി മടങ്ങിവരുന്നതിനുള്ള ഒരുക്കത്തിലായിരുന്നു നവാസ്. മറ്റു താരങ്ങള്‍ നേരത്തെ തന്നെ മുറികള്‍ കാലിയാക്കി പോയിരുന്നു. ഏറ്റവും വൈകി ഇറങ്ങാനുള്ള ഒരുക്കത്തിനിടെയാണ് നവാസിന്റെ അന്ത്യം.
ആശുപത്രിയിലേക്ക് ഉടന്‍ തന്നെ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുമ്പു തന്നെ അന്ത്യം സംഭവിക്കുകയായിരുന്നുവെന്നാണ് ഹോട്ടല്‍ ഉടമയുടെ മൊഴിയില്‍ നിന്നു വ്യക്തമാകുന്നത്.
നവാസിന്റെ മരണം വീട്ടിലേക്കു പോകാന്‍ തയാറെടുക്കുമ്പോള്‍
