കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയില്‍ തീറ്റാന്‍ വിട്ട പശുവിനെ തേടി പോയ വീട്ടമ്മയെ മരിച്ച നിലയിലും പശുവിനെ തൊട്ടടുത്ത് ചത്ത നിലയിലും കണ്ടെത്തി. പശുക്കടവ് കോങ്ങാട് ചൂളപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വൈദ്യുത ലൈനില്‍ നിന്നു ഷോക്കേറ്റാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ബോബിയുടെ മൃതദേഹം കിടന്നിരുന്നതിനു സമീപത്തു നിന്ന് വൈദ്യുതക്കെണിയുടേതെന്നു സശയിക്കുന്ന തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. സമീപത്തുകൂടി വൈദ്യുത ലൈന്‍ കടന്നു പോകുന്നുമുണ്ട്. സമീപത്തെ കൊക്കോച്ചെടിയില് വൈദ്യുത ലൈനുമായി ബന്ധിപ്പിച്ച ഭാഗങ്ങള്‍ കുരുക്കാന്‍ ശ്രമിച്ചതിന്റെയും തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
പശുവിനെ തേടി പോയ ബോബി രാത്രിയായിട്ടും തിരികെയെത്താതിരുന്നതിനെ തുടര്‍ന്നു വീട്ടുകാരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് ജഡങ്ങള്‍ കണ്ടെത്തിയത്. ബോബിയുടെയോ പശുവിന്റെയോ ശരീരത്തില്‍ പരുക്കകളേറ്റ പാടുകളൊന്നുമില്ലാതിരുന്നത് സംശയത്തിനിട നല്‍കിയിരുന്നു.
ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ മരിച്ചു, പശു ചത്ത നിലയില്‍
