പന്ത്രണ്ടുകാരി ഗര്‍ഭിണി, പീഡിപ്പിച്ചത് അയലത്തെ വൃദ്ധന്‍

കോഴിക്കോട്: വയറുവേദനയ്ക്കു ചികിത്സയ്‌ക്കെത്തിയ പന്ത്രണ്ടുകാരി അഞ്ചുമാസം ഗര്‍ഭിണിയെന്നു പരിശോധനയില്‍ കണ്ടെത്തി. ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഗര്‍ഭത്തിന് ഉത്തരവാദിയെന്നു കണ്ടെത്തിയ എഴുപത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തു.
കോഴിക്കോടിനടുത്ത് താമരശേരിയിലാണ് സംഭവം. പന്ത്രണ്ടുകാരി അയല്‍വാസിയായ വൃദ്ധനില്‍ നിന്നു നിരന്തര പീഢനത്തിനിരയായെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ തെളിയുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി വൃദ്ധനെതിരെ മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ മെയ് പതിനഞ്ചിനാണ് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയില്‍ ഗര്‍ഭം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പ്രതിയുടെ വീടിനു സമീപത്തെ തുറസായ സ്ഥലത്ത് പെണ്‍കുട്ടി കളിക്കാന്‍ വരുമായിരുന്നു. ആ സമയം അനുനയത്തില്‍ അടുത്തുകൂടുകയും വീട്ടില്‍ നിന്നു വെള്ളം കുടിക്കാന്‍ കൊടുക്കുകയും ചെയ്താണ് ഇയാല്‍ കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. വീട്ടിനുള്ളില്‍ വച്ചാണ് പീഢനം നടന്നത്. ഇയാളുടെ ഭാര്യ കൂലിപ്പണിക്കു പോകുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടാകാറില്ല.