വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്താനുള്ള രേഖകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒപ്പു വച്ചതോടെ ഏറെ ആശങ്കയോടെ രാജ്യം വീക്ഷിച്ചിരുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായി. വിവിധ രാജ്യങ്ങള്‍ക്ക് പത്തു ശതമാനം മുതല്‍ 41 ശതമാനം വരെ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്ന എക്‌സിക്യട്ടിവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് പുതിയ നികുതി നിരക്കുകള്‍ നിലവില്‍ വരും. പുതിയ ഉത്തരവില്‍ പാക്കിസ്ഥാനോടും ഇന്ത്യയോടും രണ്ടു സമീപനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാന് തീരൂവയില്‍ പത്തു ശതമാനം ഇളവു ലഭിക്കുമ്പോള്‍ ഇന്ത്യയുടെ തീരുവ 25 ശതമാനമായി ഉയരും.
നിലവില്‍ ഏറ്റവുമധികം തീരുവ ചുമത്തിയിരിക്കുന്നത് ബ്രസീലിനാണ്-50 ശതമാനം. രണ്ടാം സ്ഥാനം സിറിയയ്ക്കാണ്-41 ശതമാനം. കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 35 ശതമാനം തീരുവ നല്‍കണം. അതേ സമയം പാക്കിസ്ഥാന്റെ തീരുവ 29 ശതമാനത്തില്‍ നിന്നു പത്തു ശതമാനം കുറച്ച് 19 ശതമാനമായി നിജപ്പെടുത്തി.

