ആന്ധ്രയിലെ ക്ഷേത്രത്തില്‍ കാര്‍ത്തിക ഏകാദശിയുടെ തിരക്കില്‍ പത്തു മരണം, ഒമ്പതു സ്ത്രീകളും ഒരു കുട്ടിയും മരിച്ചു

അമരാവതി: ആന്ധ്രപ്രദേശിലെ ശീകാകുളം ജില്ലയില്‍ കാശിബുഗ്ഗയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് പത്തുപേര്‍ മരിച്ചു, രണ്ടു ഡസനോളം ആള്‍ക്കാര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഒമ്പതു സ്ത്രീകളും ഒരു കുട്ടിയുമാണുള്ളത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡേയ്‌ക്കെതിരേ കേസെടുത്തു. സംഭവത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടാകുന്നത്. കാര്‍ത്തിക മാസത്തിലെ ഏകാദശിയായ ഇന്നലെ ക്ഷേത്രത്തില്‍ വലിയ തിരക്കായിരുന്നു. കാല്‍ ലക്ഷത്തോളം ഭക്തരാണെത്തിയിരുന്നത്. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതും പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമുണ്ടായിരുന്നതുമാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടി. തിരക്കു നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ മാത്രമാണ് നിര്‍മിച്ചിരുന്നത്. ഇവയിലേക്ക് ആള്‍ക്കാര്‍ വീണതാണ് അപകട കാരണമെന്നാണ് ആദ്യ വിവരം.

Leave a Reply

Your email address will not be published. Required fields are marked *